Skip to content

ഏകദിന റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് ഓസീസ് താരങ്ങൾ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റാങ്കിങ്ങിൽ വൻ കുതിപ്പോടെ ഓസീസ് താരങ്ങൾ . സീരീസിലെ ടോപ്പ് സ്‌കോററായ ഫിഞ്ച് 12 സ്ഥാനങ്ങൾ പിന്നിട്ട് 9 ആം സ്ഥാനത്തെത്തി . 5 മത്സരങ്ങളിൽ നിന്നായി 2 സെഞ്ചുറിയും , 2 അർദ്ധ സെഞ്ചുറിയും ഉൾപ്പടെ 451 റൺസാണ് നായകൻ ഫിഞ്ച് നേടിയത് .

6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഉസ്‌മാന്‍ ഖവാജ 19-ാം സ്ഥാനത്തും 10 സ്ഥാനങ്ങള്‍ മുന്നോട്ടുകയറി മാക്‌സ്‌വെല്‍ 23-ാം സ്ഥാനത്തുമെത്തി. പാകിസ്ഥാൻ വേണ്ടി സീരീസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഹാരിസ് സൊഹൈൽ 33 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി . 5 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ പാകിസ്താനെ വെള്ള പൂശിയാണ് ഓസ്‌ട്രേലിയ പരമ്പര നേടിയത് .