Skip to content

തുടർച്ചയായ മൂന്നാം തവണയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസ് നിലനിർത്തി ഇന്ത്യ

തുടർച്ചയായി മൂന്നാം വർഷവും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മേസ് നിലനിർത്തി വിരാട് കോഹ്ലിയും കൂട്ടരും. ഏപ്രിൽ ഒന്നിനാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ടീമിനാണ് ഐസിസിയുടെ ഈ അംഗീകാരം ലഭിക്കുക . ഇതോടെ ഒരു മില്യൺ യു എസ് ഡോളർ ഐസിസിയിൽ നിന്നും ഇന്ത്യൻ ടീമിനും ലഭിക്കും. കെയ്ൻ വില്യംസൺ ന്യൂസിലാൻഡാണ് ഇന്ത്യയ്ക്ക് പുറകിൽ രണ്ടാം സ്ഥാനത്തുള്ളത്. 5 ലക്ഷം യു എസ് ഡോളറായിരിക്കും ഐസിസിയിൽ നിന്നും കിവകൾക്ക് ലഭിക്കുക . കഴിഞ്ഞ രണ്ട് തവണയും സൗത്താഫ്രിക്കയായിരുന്നു ഇന്ത്യയ്ക്ക് പുറകിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നത് എന്നാൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അപ്രതീക്ഷിത പരാജയത്തോടെ ഇക്കുറി സൗത്താഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. 2 ലക്ഷം യു എസ് ഡോളർ ആയിരിക്കും സൗത്താഫ്രിക്കയ്ക്ക് ലഭിക്കുക.

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തോടെ ഇംഗ്ലണ്ട് ആറാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതോടെ നാലാം സ്ഥാനത്തെത്തിയ ഓസ്‌ട്രേലിയക്ക് ഒരു ലക്ഷം യു എസ് ഡോളറും ഐസിസിയിൽ നിന്നും ലഭിക്കും.