Skip to content

ഡീകോക്ക് തിളങ്ങി ; പഞ്ചാബിനെതിരെ മുംബൈയ്ക്ക് മികച്ച സ്കോർ

കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ഭേദപ്പെട്ട സ്കോറിൽ . നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 176 റൺസ് മുംബൈ നേടി. മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡീകോക്കും ചേർന്ന് മുംബൈയ്ക്ക് നൽകിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 51 റൺസ് അടിച്ചുകൂട്ടി. രോഹിത് ശർമ്മ 18 പന്തിൽ 32 റൺസും ഡീകോക്ക് 39 പന്തിൽ 60 റൺസും നേടി പുറത്തായി.

19 പന്തിൽ 31 റൺസ് നേടിയ ഹർദിക് പാണ്ഡ്യ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെയാണ് മുംബൈ സ്കോർ 170 കടന്നത്.

പഞ്ചാബിന് വേണ്ടി മൊഹമ്മദ് ഷാമി, ഹർഡസ്‌ വിൽജോയൻ, മുരുഗൻ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും ആൻഡ്രൂ ടൈ ഒരു വിക്കറ്റും നേടി.