Skip to content

ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി ; വിദേശ ഓൾറൗണ്ടർ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിൽ നിന്നും ഇംഗ്ലീഷ് ഓൾ റൗണ്ടറും ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ ഡേവിഡ് വില്ലി പിന്മാറി. കുടുംബപരമായ കാര്യങ്ങളെ തുടർന്നാണ് ഡേവിഡ് വില്ലിയുടെ ഈ തീരുമാനം. നേരത്തെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ലുങ്കി എങ്കിടിയും ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു. ഇതിനെത്തുടർന്ന് ഡേവിഡ് വില്ലിയിൽ മാത്രമായിരുന്നു വിദേശ ഫാസ്റ്റ് ബൗളറെന്ന നിലയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷ. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും ഈ സമയത്ത് ഭാര്യയ്ക്ക് തന്റെ സാന്നിധ്യം ആവശ്യമാണെന്നും വില്ലി വ്യക്തമാക്കി .

ചെന്നൈ മാനേജ്‌മെന്റ് തന്റെ തീരുമാനം മനസ്സിലാക്കിയെന്നും പിന്തുണ നൽകിയെന്നും ഇതൊരിക്കലും എളുപമല്ല തീരുമാനമല്ലയെന്ന് അറിയാമെന്നും എന്നാൽ ഇതാണ് ശരിയായ തീരുമാനമെന്നും വില്ലി കൂട്ടിച്ചേർത്തു .

കഴിഞ്ഞ സീസണിൽ പരിക്കേറ്റ കേദാർ ജാദവിന് പകരക്കാരനായാണ് ഡേവിഡ് വില്ലിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിച്ചത് . തുടർന്ന് താരത്തെ ലേലത്തിൽ വിടാതെ നിലനിർത്തുകയും ചെയ്‌തു .