Skip to content

ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടവുമായി ക്രിസ് ഗെയ്ൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുന്നൂറ് സിക്സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ . മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ തന്റെ രണ്ടാം സിക്സ് പറത്തിയതോടെയാണ് ഈ ചരിത്രറെക്കോർഡ് യൂണിവേഴ്സൽ ബോസ് സ്വന്തമാക്കിയത്. തന്റെ 114 ആം ഐ പി എൽ മത്സരത്തിൽ നിന്നുമാണ് ഈ നാഴികക്കല്ല് ഗെയ്ൽ പിന്നിട്ടത് . ടൂർണമെന്റിൽ മറ്റൊരു ബാറ്റ്‌സ്മാനും 200 സിക്സ് നേടാൻ പോലും സാധിച്ചിട്ടില്ല എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം . 131 ഇന്നിങ്‌സിൽ നിന്നും 193 സിക്സ് നേടിയ എ ബി ഡിവില്ലിയേഴ്സാണ് ക്രിസ് ഗെയ്‌ലിന് പുറകിൽ രണ്ടാം സ്ഥാനത്തുള്ളത്. 159 ഇന്നിങ്സിൽ നിന്നും  187 സിക്സ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണി, 174 ഇന്നിങ്‌സിൽ നിന്നും 186 സിക്സ് നേടിയ സുരേഷ് റെയ്ന, 171 ഇന്നിങ്സിൽ നിന്നും 185 സിക്സ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരാണ് ക്രിസ് ഗെയ്‌ലിനും ഡിവില്ലിയേഴ്സിനും പുറകിലുള്ളത്.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

ക്രിസ് ഗെയ്ൽ – 300*

ഡിവില്ലിയേഴ്സ് – 193

എം എസ് ധോണി – 187

സുരേഷ് റെയ്‌ന – 186

രോഹിത് ശർമ്മ – 185

വിരാട് കോഹ്ലി – 177

ഡേവിഡ് വാർണർ – 165