Skip to content

ഏകദിന ചരിത്രത്തിൽ ഇതാദ്യം ; നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലെ പരാജയത്തോടെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ . മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 278 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടാനെ സാധിച്ചുള്ളൂ . ഒരു ഘട്ടത്തിൽ 218/2 എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്ഥാൻ . 119 പന്തിൽ 112 റൺസ് നേടിയ ആബിദ് അലി, 102 പന്തിൽ 104 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ എന്നിവർ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും പാകിസ്ഥാന് ഒരു ആശ്വാസവിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല .

ഏകദിന ചരിത്രത്തിൽ ഇതാദ്യമായാണ് രണ്ട് ബാറ്റ്സ്മാന്മാർ സെഞ്ചുറി നേടിയിട്ടും ഒരു ടീം 280 ന് താഴെയുള്ള വിജയലക്ഷ്യം മറികടക്കുന്നതിൽ പരാജയപെടുന്നത് .

ആദ്യ മൂന്ന് മത്സരങ്ങളും പരാജയപെട്ട പാകിസ്ഥാൻ പരമ്പര നേരത്തെ കൈവിട്ടിരുന്നു . മാർച്ച് 31 നാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം .