Skip to content

16 വർഷങ്ങൾക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര 3-0 ന് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ . അബുദാബിയിൽ നടന്ന മത്സരത്തിൽ 80 റൺസിനായിരുന്നു ഓസ്‌ട്രേലിയ വിജയം നേടിയത്. നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾ വിജയിച്ച ഓസ്‌ട്രേലിയ നേടുന്ന തുടർച്ചയായ ആറാമത്തെ വിജയമാണിത്. പതിനാറ് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ഏഷ്യയിൽ ആറ് ഏകദിന മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്. ഇതിനുമുൻപ് 2003/04 ലാണ് ഓസ്‌ട്രേലിയ ഈ നേട്ടം സ്വന്തമാക്കിയത്.

2015 ലാണ് ഇതിനുമുൻപ് അവസാനമായി ഓസ്‌ട്രേലിയ ആറ് ഏകദിന മത്സരങ്ങൾ തുടർച്ചയായി വിജയിച്ചത്. 2015 ലോകകപ്പിൽ ന്യൂസിലാൻഡിനോട് പരാജയപെട്ട ശേഷം  അവസാന ആറ് മത്സരത്തിൽ തുടർച്ചയായി ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.