Skip to content

ആഡം മിൽനേയ്ക്ക് പകരക്കാരനായി വെസ്റ്റിൻഡീസ് സൂപ്പർ ബൗളർ മുംബൈ ഇന്ത്യൻസിലേക്ക്

പരിക്ക് മൂലം ഐ പി എൽ പന്ത്രണ്ടാം സീസണിൽ നിന്നും പുറത്തായ ആഡം മിൽനേയ്ക്ക് പകരക്കാരനായി വെസ്റ്റിൻഡീസ് ബൗളർ അൽസാരി ജോസഫിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. വെസ്റ്റിൻഡീസിന് വേണ്ടി ഇതുവരെ ഒമ്പത് ടെസ്റ്റ് മത്സരവും 16 ഏകദിന മത്സരവും കളിച്ച അൽസാരി ജോസഫിന്റെ ആദ്യ ട്വന്റി20 ലീഗ് കൂടിയാണിത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. മൂന്ന് മത്സരത്തിൽ 10 വിക്കറ്റ് നേടിയ അൽസാരി ജോസഫ് വെസ്റ്റിൻഡീസിന്റെ പരമ്പര വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ഇതുവരെ ഏഴ് ട്വന്റി20 മത്സരങ്ങൾ കളിച്ച താരം ഒമ്പത് വിക്കറ്റുകൾ നേടിയിട്ടുണ്ട്.

https://twitter.com/mipaltan/status/1111188977229414400?s=19

ലസിത് മലിംഗയ്ക്കൊപ്പം അൽസാരി ജോസഫ് കൂടി ചെരുന്നതോടെ മുംബൈ ഇന്ത്യൻസ് ബൗളിങ് നിര കൂടുതൽ ശക്തമാകുമെന്നതിൽ സംശയമില്ല.