Skip to content

തുടക്കം കുറിച്ചത് രാജസ്ഥാൻ റോയൽസ് ഇപ്പോഴിതാ ആദ്യമായി ചെന്നൈയും

ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് . മത്സരത്തിൽ ബാംഗ്ലൂരിനെ 70 എന്ന കുറഞ്ഞ സ്കോറിൽ പുറത്താക്കിയ ചെന്നൈ വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. ഐ പി എല്ലിൽ ഒരു മത്സരത്തിൽ ആദ്യ ഇകവനിൽ പരമാവധി നാല് വിദേശ കളിക്കാരെ ഉൾപെടുത്താമെന്നിരിക്കെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഷെയ്ൻ വാട്സൻ, ഡ്വെയ്ൻ ബ്രാവോ, ഇമ്രാൻ താഹിർ എന്നീ മൂന്ന് വിദേശ താരങ്ങളുമായാണ് ചെന്നൈ കളിക്കാൻ ഇറങ്ങിയത്. ഇതാദ്യമായാണ് ഐ പി എൽ ചരിത്രത്തിൽ ചെന്നൈ മൂന്ന് വിദേശ താരങ്ങളുമായി കളിക്കാൻ ഇറങ്ങുന്നത്.

2008 ൽ രാജസ്ഥാൻ റോയൽസാണ് ആദ്യമായി മൂന്ന് വിദേശതാരങ്ങളുമായി കളിക്കാൻ ഇറങ്ങിയത്. അതിനുശേഷം 16 തവണ ടീമുകൾ പ്ലേയിങ് ഇലവനിൽ നാല് വിദേശ താരങ്ങൾ ഇല്ലാതെ കളിക്കാൻ ഇറങ്ങി. 2011 ൽ ചെന്നൈയ്ക്കെതിരെ രണ്ട് വിദേശ താരങ്ങളുമായി ഇറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഒരു മത്സരത്തിൽ ഏറ്റവും കുറവ് വിദേശതാരങ്ങളുമായി കളിക്കാനിറങ്ങിയ ഐ പി എൽ ടീം.