Skip to content

ആദ്യ മത്സരത്തിലെ പരാജയത്തോടെ ബാംഗ്ലൂർ നേടിയത് നാണക്കേടിന്റെ റെക്കോർഡുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ഉദ്ഘാടനമത്സരത്തിൽ ദയനീയ തോൽവിയാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കോഹ്ലിയും കൂട്ടരും ഏറ്റുവാങ്ങിയത്. ഒരുപിടി മോശം റെക്കോർഡുകളാണ് ഈ മത്സരത്തോടെ വിരാട് ബംഗ്ലൂരിനെ തേടിയെത്തിയിരിക്കുന്നത് അവ ഏതൊക്കെയെന്ന് നോക്കാം …

1. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ നേടുന്ന തുടർച്ചയായ ഏഴാം വിജയമാണിത്. 2014 ൽ റാഞ്ചിയിലാണ് അവസാനമായി ചെന്നൈയെ ബാംഗ്ലൂർ പരാജയപെടുത്തിയത്.

2. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് 70 റൺസ് നേടാനെ സാധിച്ചുള്ളൂ. ഐ പി എൽ ചരിത്രത്തിൽ ഉദ്ഘാടന മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടോട്ടൽ ആണിത് . ഇതിനുമുൻപും ഈ മോശം റെക്കോർഡ് ബാംഗ്ലൂരിന്റെ പേരിൽ തന്നെയാണ് . 2008 സീസണിൽ കൊൽക്കത്തയ്ക്കെതിരെ 82 റൺസിന് ബാംഗ്ലൂർ പുറത്തായിരുന്നു.

3. ഐ പി എൽ ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ ആണിത്. 2013 ൽ 83 ന് പുറത്തായ ഡൽഹിയായിരുന്നു ഇതിനുമുൻപ് ഈ മോശം റെക്കോർഡിന്റെ അവകാശി.