Skip to content

വിജയത്തോടെ തുടങ്ങി ചാമ്പ്യന്മാർ ; ബാംഗ്ലൂരിനെ തകർത്തത് ഏഴ് വിക്കറ്റിന്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം . 71 റൺസിന്റെ അനായാസ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു . റണ്ണൊന്നും എടുക്കാത്ത ഷെയ്ൻ വാട്‌സനെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടെങ്കിലും 28 റൺസ് നേടിയ അമ്പാട്ടി റായുഡു, 19 റൺസ് നേടിയ സുരേഷ് റെയ്‌ന, 13 റൺസ് നേടിയ കേദാർ ജാദവ് എന്നിവരുടെ മികവിൽ അനായാസ വിജയം ചെന്നൈ സ്വന്തമാക്കി.

ബംഗ്ലൂരിന് വേണ്ടി യുസ്വേന്ദ്ര ചഹാൽ നാലോവറിൽ ആറ് റൺ മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഇമ്രാൻ താഹിർ ഒമ്പത് റൺ വഴങ്ങി മൂന്നും രവീന്ദ്ര ജഡേജ 15 റൺസ് വഴങ്ങി രണ്ടും ബ്രാവോ ഒരു വിക്കറ്റും നേടി.