Skip to content

പകുതിപേരും കൂടാരം കയറി ; ബാംഗ്ലൂരിന് ബാറ്റിങ് തകർച്ച

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലൂരിന് തകർച്ചയോടെ തുടക്കം. 45 റൺസ് എടുക്കുന്നതിനിടെ ബംഗ്ലൂരിന് അഞ്ച് വിക്കറ്റുകളും നഷ്ട്ടമായി.

വിരാട് കോഹ്ലി 12 പന്തിൽ ആറും മൊയീൻ അലി 8 പന്തിൽ ഒമ്പതും ഡിവില്ലിയേഴ്സ് 10 പന്തിൽ 9 ഉം റൺസ് നേടി പുറത്തായപ്പോൾ അരങ്ങേറ്റക്കാരൻ ഹെറ്റ്‌മയറിന് റണ്ണൊന്നും നേടാൻ സാധിച്ചില്ല . ആദ്യ മത്സരത്തിനിറങ്ങിയ ശിവം ദുബെയും നിരാശപ്പെടുത്തി .

നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഭജൻ സിങാണ് ബാംഗ്ലൂരിനെ തകർത്തത് .

റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂർ ഇലവൻ ; പാർഥിവ് പട്ടേൽ (w), വിരാട് കോഹ്ലി (c), മൊയീൻ അലി, എബി ഡിവില്ലിയേഴ്സ്, ഷിംറോൻ ഹെറ്റ്മയർ, ശിവം ദുബെ, കോളിൻ ഡി ഗ്രാൻഡ്ഹോം, ഉമേഷ് യാദവ്, യൂസ്വെന്ദ്ര ചഹാൽ, മൊഹമ്മദ് സിറാജ്, നവദീപ് സയ്നി

ചെന്നൈ സൂപ്പർ കിങ്‌സ് ഇലവൻ ; അമ്പാട്ടി റായുഡു, ഷെയ്ൻ വാട്സൺ, സുരേഷ് റെയ്‌ന, എം എസ് ധോണി (c/wk), കേദാർ ജാദവ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ, ദീപക് ചഹാർ, ഷാർഡുൽ താക്കൂർ, ഹർഭജൻ സിങ്, ഇമ്രാൻ താഹിർ