Skip to content

ഭാജിയും താഹിറും തിളങ്ങി ; ചെന്നൈ സൂപ്പർ കിങ്‌സിന് 71 റൺസസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് 71 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലൂരിന് 17.1 ഓവറിൽ 70 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 35 പന്തിൽ 29 റൺസ് നേടിയ പാർഥിവ് പട്ടേൽ മാത്രമേ ബാംഗ്ലൂർ നിരയിൽ രണ്ടക്കം കണ്ടുള്ളൂ . വിരാട് കോഹ്ലി 12 പന്തിൽ 6 ഉം ഡിവില്ലിയേഴ്സ് 10 പന്തിൽ 9 റൺസും നേടി പുറത്തായി . അരങ്ങേറ്റക്കാരൻ ഹെറ്റ്മയറിന് റണ്ണൊന്നും നേടാൻ സാധിച്ചില്ല .

ചെന്നൈയ്ക്ക് വേണ്ടി ഹർഭജൻ സിങ് നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും ഇമ്രാൻ താഹിർ നാലോവറിൽ ഒമ്പത് റൺ മാത്രം വഴങ്ങി മൂന്നും രവീന്ദ്ര ജഡേജ രണ്ടും ബ്രാവോ ഒരു വിക്കറ്റും നേടി .