Skip to content

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പാകിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പാകിസ്ഥാനിൽ സംപ്രേഷണം ചെയ്യില്ലെന്ന് പാകിസ്ഥാൻ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റർ ഫവാദ് അഹമദ് ചൗദരി . ഇന്ത്യയിലെ പാകിസ്ഥാൻ സൂപ്പർ ലീഗ് ബ്രോഡ്കാസ്റ്ററായ ഡി സ്പോർട്സ് പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പി എസ്‌ എൽ സംപ്രേഷണം അവസാനിപ്പിരുന്നു . ഈ നടപടിയ്ക്ക് മറുപടിയെന്ന രീതിയിലാണ് ഇപ്പോൾ ഇത്തരത്തിലൊരു തീരുമാനം പാകിസ്ഥാൻ കൈക്കൊണ്ടിരിക്കുന്നത്.

” പാകിസ്ഥാൻ സൂപ്പർ ലീഗിനിടയിൽ ഇന്ത്യൻ കമ്പനികളും ഗവണ്മെന്റും മോശമായാണ് പാകിസ്ഥാൻ ക്രിക്കറ്റിനെ സമീപിച്ചത് . അതുകൊണ്ട് തന്നെ ഐ പി എൽ പാകിസ്ഥാനിൽ സംപ്രേഷണം ചെയ്യുന്നത് ഞങ്ങൾക്ക് പ്രോത്സാഹിപ്പിക്കാനാകില്ല. ” ഫവാദ് അഹമ്മദ് വ്യക്തമാക്കി.

ക്രിക്കറ്റിനെ രാഷ്ട്രീയമായി കൂട്ടുകലർത്താൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഇന്ത്യയുടെ നടപടികൾ ഇത്തരത്തിലൊരു തീരുമാനത്തിലെത്താൻ നിർബന്ധിക്കുകയായിരുന്നെന്നും ഫവാദ് അഹമ്മദ് കൂട്ടിച്ചേർത്തു .