Skip to content

ആഷസ് തയ്യാറെടുപ്പിനായി സ്റ്റീവ് സ്മിത്ത് കൗണ്ടിയിൽ കളിച്ചേക്കും

ആഷസ് സീരീസ് മുന്നിൽകണ്ട് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് കൗണ്ടി ക്രിക്കറ്റ് കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്ത് ഈ കാലയളവിൽ ട്വന്റി20 ലീഗുകളിലും ക്ലബ്ബ് ക്രിക്കറ്റിലും കളിച്ചെങ്കിലും റെഡ് ബോൾ ക്രിക്കറ്റ് കളിക്കാൻ സാധിച്ചിരുന്നില്ല . ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഓസ്‌ട്രേലിയൻ ടീമിന്റെ ഭാഗമാകുന്നതിനൊപ്പം തന്നെ കൗണ്ടി ഡീൽ ഉറപ്പിക്കാനാണ് സ്റ്റീവ് സ്മിത്തിന്റെ ശ്രമം.

ദി ടൈംസ് റിപ്പോർട്ട് പ്രകാരം ഇതുസംബന്ധിച്ച് മിഡിൽസെക്‌സ്, സറേ, നോട്ടിങ്ഹാംഷെയർ, യോർക്ഷയർ തുടങ്ങിയ കൗണ്ടി ടീമുകളുമായി സ്മിത്തിന്റെ പ്രതിനിധികൾ ചർച്ചകൾ നടത്തിയിരുന്നു .

ഏപ്രിൽ ആദ്യ വാരത്തോടെയാണ് കൗണ്ടി സീസൺ ആരംഭിക്കുന്നത് . ലോകകപ്പ് ജൂലൈ പകുതിയോടെ അവസാനിക്കുമെന്നിരിക്കെ ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കാൻ വേണ്ടത്ര സമയം സ്മിത്തിന് ലഭിക്കും .