Skip to content

ലോകകപ്പിൽ ഓപ്പണറായേക്കില്ല ; സൂചന നൽകി ഓസ്ട്രേലിയൻ ക്യാപ്റ്റൻ

ലോകകപ്പിൽ താൻ ഓപ്പണിങ് ബാറ്റ്സ്മാനായി ഇറങ്ങിയേക്കില്ലെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കരിയറിലെ ഏറ്റവും മോശ ഫോമിലാണ് ആരോൺ ഫിഞ്ച്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ റാഞ്ചിയിൽ നടന്ന മത്സരത്തിൽ നേടിയ 93 റൺസ് ഒഴിച്ചാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല . മറുഭാഗത്ത് സഹഓപ്പണർ ഉസ്മാൻ ഖവാജ മിന്നും ഫോമിലാണ്. വിലക്കിന് ശേഷം ഡേവിഡ് വാർണറും തിരിച്ചെത്തുന്നതോടെ തന്റെ പൊസിഷൻ നിലനിർത്തുകയെന്നത് ഫിഞ്ചിനെ സംബന്ധിച്ച് കഠിനമായ ജോലിയാകും .

” ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ ആവശ്യപെട്ടാൽ ഞാനത് എതിർപ്പുകൾ കൂടാതെ ചെയ്യും ടോപ് ഓർഡറിൽ ആയാലും മൂന്നാമനോ നാലാമനോ ആയാലും അതൊരു പ്രശ്നമല്ല. ” ഫിഞ്ച് പറഞ്ഞു.

വ്യക്തിപരമായ നേട്ടങ്ങളേക്കാൾ ടീമിന്റെ നേട്ടങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും ആറാം നമ്പറിൽ ഇറങ്ങിയാൽ സെഞ്ചുറി നേടാൻ സാധിക്കില്ല അവസരങ്ങൾ ലഭിക്കില്ല എന്നൊക്കെ ചിത്തിക്കുന്നത് ശരിയല്ലെന്നും ഫിഞ്ച് കൂട്ടിച്ചേർത്തു .

ഇതുവരെ 100 ഏകദിന മത്സരങ്ങൾ കളിച്ച ഫിഞ്ച് 98 ലും ഓപ്പണറായാണ് ബാറ്റിങ്ങിനിറങ്ങിയത് .