Skip to content

ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി ; സൂപ്പർതാരം പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. പരിക്ക് മൂലം സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ലുങ്കി എങ്കിഡിയ്ക്ക് ഈ ഐ പി എൽ സീസണിൽ സാധിക്കില്ല . ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് എങ്കിഡി പരിക്കിന്റെ പിടിയിലാകുന്നത് . കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു താരം ചെന്നൈയ്ക്ക് വേണ്ടി കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ മാർക്ക് വുഡിനെ തഴഞ്ഞാണ് ലുങ്കി എങ്കിഡിയെ ചെന്നൈ നിലനിർത്തിയത് .

ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ പരിക്ക് പറ്റിയ എങ്കിഡി ഉടൻ തന്നെ ബൗളിംഗ് അവസാനിപ്പിച്ചിരുന്നു . സ്കാൻ റിപ്പോർട്ട് പ്രകാരം നാല് ആഴ്ച്ചയോളം വിശ്രമം താരത്തിന് വേണ്ടിവരും . ഡേവിഡ് വില്ലി മാത്രമാണ് ചെന്നൈയ്ക്ക് മുൻപിലുള്ള മറ്റൊരു വിദേശ ഫാസ്റ്റ് ബൗളർ . ഇതുവരെയും പകരക്കാരനെ ചെന്നൈ മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടില്ല. മോഹിത് ശർമ്മ, ദീപക് ചഹാർ, ഷാർഡുൽ താക്കൂർ എന്നിവരാണ് ടീമിലുള്ള മറ്റു ഫാസ്റ്റ് ബൗളർമാർ .