Skip to content

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് മാത്യു വെയ്‌ഡിന്റെ അപ്രതീക്ഷിത ഡൈവിംഗ് ക്യാച്ച്

അപ്രതീക്ഷിത ഡൈവിംഗ് ക്യാച്ചുകൾ ക്രിക്കറ്റ് ലോകത്ത് വിരളമായ സംഭവമാണ് .മികച്ച റിയാക്ഷൻ ഉള്ളവർക്ക് മാത്രമാണ് ഇത്തരത്തിൽ മികച്ച ക്യാച്ചുകൾ എടുക്കാൻ സാധിക്കൂ .

ഷെഫീല്‍ഡ് ഷീല്‍ഡില്‍ മാത്യു വെയ്ഡ് എടുത്ത അപ്രതീക്ഷിത ക്യാച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുന്നത് . ന്യൂ സൗത്ത് വെയ്ല്‍സും ടാസ്മാനിയയും മത്സരത്തിനിടെയാണ് സംഭവം. സൗത്ത് വെയ്ല്‍സിന്റെ ഓപ്പണര്‍ ഡാനിയേല്‍ ഹ്യൂസിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പിലേക്ക്. സെക്കണ്ട് സ്ലിപ്പിലുണ്ടായിരുന്ന അലക്‌സ് ഡൂലന്റെ കൈയ്യില്‍ തട്ടി പന്ത് വഴുതി പോയി.

https://twitter.com/crickettas/status/1108199967955382272?s=19

ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന വെയ്ഡ് അപ്രതീക്ഷിതമായൊരു ഡൈവിലൂടെ പന്ത് പിടിയിലൊതുക്കുകയായിരുന്നു. താരത്തിന്റെ അസാമാന്യമായ റിഫ്‌ളക്‌സ് ആക്ഷനില്‍ കാണികളും താരങ്ങളുമെല്ലാം അമ്പരന്നു പോയി. ഒറ്റക്കൈയ്യിലായിരുന്നു വെയ്ഡ് ക്യാച്ചെടുത്തത്.