Skip to content

ഈ ഐ പി എൽ സീസണിൽ ആരായിരിക്കും ചാമ്പ്യന്മാർ ; പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മാർച്ച് 23 ന് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക. അതിനിടെ ഈ സീസണിൽ കിരീടം ബംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് സ്വന്തമാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കൂടിയായ മൈക്കിൾ വോഗൻ . ബാംഗ്ലൂരും കിങ്‌സ് ഇലവൻ പഞ്ചാബും ഡൽഹി ക്യാപിറ്റൽസും മാത്രമാണ് കഴിഞ്ഞ പതിനൊന്ന് സീസണിലും കിരീടം നേടാൻ സാധിക്കാത്ത ടീമുകൾ.

കഴിഞ്ഞ സീസണിൽ വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, ബ്രണ്ടൻ മക്കല്ലം, ക്വിന്റൺ ഡീകോക്ക് തുടങ്ങിയ വമ്പൻ താരങ്ങൾ ഉണ്ടായിട്ടും ആറാം സ്ഥാനത്തെത്താൻ മാത്രമാണ് ബാംഗ്ലൂരിന് സാധിച്ചത്. ഇക്കുറിയും കിരീടപ്രതീക്ഷകളുമായാണ് കോഹ്ലിയും കൂട്ടരും എത്തുന്നത് . ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്, വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ഷിംറോൻ ഹെറ്റ്മയർ, സൗത്താഫ്രിക്കൻ താരം ഹെയ്ൻറിച്ച് ക്ളാസൻ തുടങ്ങിയ വമ്പൻ താരങ്ങൾ ഇക്കുറിയും ബാംഗ്ലൂരിനൊപ്പമുണ്ട് .