Skip to content

മെൽബൺ സ്റ്റാർസ് പരിശീലകസ്ഥാനത്തു നിന്നും ഫ്ലെമിങ് പടിയിറങ്ങി

ബിഗ് ബാഷ് ലീഗ് ഫ്രാഞ്ചൈസിയായ മെൽബൺ സ്റ്റാർസ് മുഖ്യപരിശീലക സ്ഥാനത്തുനിന്നും മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങി . നാല് സീസണിൽ പരിശീലകനായ ഫ്ലെമിങിന്റെ കീഴിൽ രണ്ട് തവണ മെൽബൺ സ്റ്റാർസ് ഫൈനലിൽ പ്രവേശിച്ചിരുന്നു . പരിശീലകസ്ഥാനത്തുനിന്നും പിന്മാറാൻ ഇതാണ് ശരിയായ സമയമെന്നും ഈ സീസണിൽ ഫൈനലിൽ പ്രവേശിച്ച ടീം മികച്ച രീതിയിലാണ് മുൻപോട്ട് പോകുന്നതെന്നും അടുത്ത സീസണിലും ടീം മികച്ച പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്ലെമിങ് പറഞ്ഞു .

ഫ്ലെമിങിന്റെ വിടവാങ്ങൽ സ്ഥിരീകരിച്ച സ്റ്റാർസ് മാനേജ്മെന്റ് എന്നാൽ ഇന്റർനാഷണൽ ടാലന്റ് ഉപദേശകനായി തുടരുമെന്നും വ്യക്തമാക്കി .

https://twitter.com/StarsBBL/status/1108137592065654784?s=19