Skip to content

ഈ സീസണിൽ എല്ലാ മത്സരത്തിലും ഓപ്പണറായി ഇറങ്ങുമെന്ന് രോഹിത് ശർമ്മ ; ആരാധകർക്ക് ആവേശം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിൽ എല്ലാ മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങുമെന്ന് മുംബൈ ഇന്ത്യൻഡ് ക്യാപ്റ്റൻ രോഹിത് ശർമ്മ . ഓപ്പണറായി മികച്ച റെക്കോർഡുള്ള രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന് വേണ്ടി നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ആയിരുന്നു കഴിഞ്ഞ രണ്ട് സീസണിൽ രോഹിത് ശർമ്മ ഇറങ്ങിയത് . മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന രോഹിത് ശർമ്മയുടെ കഴിഞ്ഞ രണ്ട് സീസണുകളിലെ ശരാശരി 25 നും താഴെയാണ് .

” ഈ വർഷം മുഴുവൻ മത്സരത്തിലും ഓപ്പണിങ് ബാറ്റ്സ്മാനായാകും ഞാൻ ഇറങ്ങുക. ലോകകപ്പാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം . ഓപ്പണിങ് പൊസിഷനിലാണ് ഞാൻ കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നത്. ടീം അത് മനസിലാക്കുന്നുണ്ട് . ഇപ്പോൾ മിഡിൽ ഓർഡറിൽ പരിചയസമ്പത്ത് ഞങ്ങൾക്കുണ്ട് . അതെന്നെ ഓപണിങ് പൊസിഷൻ ഇറങ്ങാൻ അനുവദിക്കും. ” രോഹിത് ശർമ്മ പറഞ്ഞു .

മാർച്ച് 24 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം .