Skip to content

ഐ പി എൽ ഫൈനൽ ചെന്നൈയിൽ ; പ്ലേയോഫ് തീയതികൾ പിന്നീട്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഫൈനൽ ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുമെന്ന് ബിസിസിഐ . മേയ് 12 നാണ് ഫൈനൽ നടക്കുക . കഴിഞ്ഞ സീസണിൽ രാഷ്ട്രീയ പ്രശ്നങ്ങളെ ഒരേയൊരു ഹോം മത്സരം മാത്രമേ ചെന്നൈയിൽ നടത്താൻ സാധിച്ചിരുന്നുള്ളൂ . എന്നാൽ ഇക്കുറി ഏഴ് ഹോം മത്സരങ്ങളും ചെന്നൈ സൂപ്പർ കിങ്സ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ കളിക്കും . പൊതുതിരഞ്ഞടുപ്പിനെ ബാധിക്കാത്ത രീതിയിലാണ് മത്സരക്രമങ്ങൾ ബിസിസിഐ പുറത്തുവിട്ടത് .

സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വരുന്നതിന് മുൻപ് തന്നെ ഹോം മത്സരങ്ങൾ അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമപെടുത്തിയിട്ടുള്ളത്. അതായത് ഏപ്രിൽ 29 ന് ഇലക്ഷൻ നടക്കുന്ന മുംബൈയിൽ ഏപ്രിൽ ആറിനും മേയ് രണ്ടിനും ഇടയിൽ ഹോം മത്സരങ്ങൾ ഒന്നും തന്നെയുണ്ടാകില്ല .

അപ്രതീക്ഷിത പ്രശ്നങ്ങൾ നേരിട്ടാൽ വിശാഖപട്ടണത്ത് വച്ചായിരിക്കും ഫൈനൽ നടക്കുക .