Skip to content

മില്ലറും താഹിറും തിളങ്ങി ; സൂപ്പറോവറിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ സൂപ്പറോവറിൽ ശ്രീലങ്കയെ തകർത്ത് സൗത്താഫ്രിക്ക . മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 134 റൺസ് നേടി . 135 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് വേണ്ടി 23 പന്തിൽ നിന്നും 41 റൺസ് നേടി മില്ലർ തകർത്തടിച്ചുവെങ്കിലും മില്ലറും ഡുമിനിയും റണ്ണൗട്ടായതോടെ 20 ഓവറിൽ 134 റൺസെന്ന സ്കോറിൽ സൗത്താഫ്രിക്കൻ ഇന്നിങ്‌സ് അവസാനിച്ചു . സൂപ്പറോവറിലേക്ക് നീണ്ട മത്സരത്തിൽ മലിംഗയ്ക്കെതിരെ 14 റൺസ് മില്ലറും വാൻഡർഡ്യൂസനും അടിച്ചുകൂട്ടി . എന്നാൽ ഇമ്രാൻ താഹിർ എറിഞ്ഞ സൂപ്പറോവറിൽ വെറും അഞ്ച് റൺ നേടാനെ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ .

ഡേവിഡ് മില്ലറാണ് പ്ലേയർ ഓഫ് ദി മാച്ച് .വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സൗത്താഫ്രിക്ക 1-0 ന് മുൻപിലെത്തി. മാർച്ച് 22 ന് സെഞ്ചൂറിയനിലാണ് രണ്ടാം മത്സരം .