Skip to content

ഐ പി എല്ലിലെ സമ്മർദ്ദം ലോകകപ്പിൽ സഹായകരമാകും ; ആശിഷ് നെഹ്റ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത് ലോകകപ്പിനുള്ള മുന്നൊരുക്കത്തിന് സഹായകരമാകുമെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. നെഹ്റയുടെ തീരുമാനത്തെ പിന്തുണച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കോച്ച് ഗാരി ക്രിസ്റ്റൻ ഐ പി എല്ലിലെ സമ്മർദ്ദം ലോകകപ്പിനായി തയ്യാറെടുക്കുന്ന താരങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്നും കൂട്ടിച്ചേർത്തു .

” ഐ പി എൽ സമ്മർദ്ദം നിറഞ്ഞ ടൂർണമെന്റാണ് അന്താരാഷ്ട്ര ക്രിക്കറ്റിനോളം നിലവാരം ഐ പി എല്ലിനുണ്ട് . അതുകൊണ്ടാണ് എല്ലാവരും കളിക്കാൻ ആഗ്രഹിക്കുന്നത് . അതുകൊണ്ട് തന്നെ ലോകകപ്പിൽ നിങ്ങൾ പോകുന്നത് ആ സമ്മർദ്ദത്തെ അതിജീവിച്ചാണ് . ഇപ്പോൾ ആരെങ്കിലും വിരാട് കോഹ്ലി ലോകകപ്പിന് വേണ്ടി ഐ പി എല്ലിൽ കളിക്കരുതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ” നെഹ്റ പറഞ്ഞു .

” ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിനും ഐ പി എൽ ഫൈനലും തമ്മിൽ മൂന്ന് ആഴ്ച്ചയുടെ അകലമുണ്ട് . പരിക്ക് പറ്റിയില്ലെങ്കിൽ ആ മൂന്ന് ആഴ്ച്ച തന്നെ ധാരളമാണ്. ” നെഹ്റ കൂട്ടിച്ചേർത്തു .