Skip to content

ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും ; നേട്ടമുണ്ടാക്കി കമ്മിൻസ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഏകദിന റാങ്കിങ്ങിൽ വമ്പൻ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് . പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും 14 വിക്കറ്റുകൾ നേടിയ കമ്മിൻസ് 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. പരമ്പരയിൽ ഏഴ് വിക്കറ്റ് നേടിയ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ റാഷിദ് ഖാനെ മറികടന്ന് ട്രെന്റ് ബോൾട്ട് രണ്ടാം സ്ഥാനത്തെത്തി .

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി . ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലറാണ് ഇരുവർക്കും പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ 353 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്ത സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്ക് നാലാം സ്ഥാനത്തും പരമ്പരയിൽ 272 റൺസ് നേടിയ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് അഞ്ചാം സ്ഥാനത്തുമെത്തി . ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി .

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ 2-3 ന് പരാജയപെട്ടെങ്കിലും ഇന്ത്യ രണ്ടാം സ്ഥാനം നിലനിർത്തി. 123 പോയിന്റോടെ ഇംഗ്ലണ്ട് തന്നെയാണ് ഒന്നാം സ്ഥാനത്ത് .

ബാറ്റിങ് റാങ്കിങ്

ബൗളിങ് റാങ്കിങ്

ടീം റാങ്കിങ്