Skip to content

ചരിത്രം രചിച്ച് അഫ്ഘാനിസ്ഥാൻ സ്വന്തമാക്കിയത് ആദ്യ ടെസ്റ്റ് വിജയം

അയർലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ. ഇതോടെ ഇംഗ്ലണ്ടിനും പാകിസ്ഥാനും ശേഷം രണ്ടാം മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ വിജയം നേടുന്ന ടീമായി അഫ്ഘാനിസ്ഥാൻ മാറി . രണ്ടാം ഇന്നിങ്‌സിൽ 147 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഘാനിസ്ഥാൻ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നു. 65 റൺസ് നേടിയ ഇഹ്സാനുള്ള, 76 റൺസ് നേടിയ റഹ്മത് എന്നിവരുടെ മികവിലാണ് വിജയലക്ഷ്യം അനായാസമായി അഫ്ഘാനിസ്ഥാൻ മറികടന്നത് . നേരത്തെ 142 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 288 ന് ഓൾ ഔട്ടായിരുന്നു. 82 റൺസ് നേടിയ ആൻഡി ബാൽബിർനി, 56 റൺസ് നേടിയ കെവിൻ ഒബ്രയൻ എന്നിവരാണ് അയർലൻഡിന് വേണ്ടി തിളങ്ങിയത്.

അഫ്ഘാനിസ്ഥാന് വേണ്ടി റാഷിദ് ഖാൻ അഞ്ചും അഹമദ്സായ് മൂന്നും വഖാർ സലാംഖേലി രണ്ട് വിക്കറ്റും നേടി .

റഹ്മത് സായാണ് മാൻ ഓഫ് ദി മാച്ച് .