Skip to content

ഐ പി എല്ലിനായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമെത്തി ; ആരാധകർക്ക് ആവേശം

ഇന്ത്യൻ പ്രീമിയർ ലീഗിന് ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത് . ആവേശത്തോടെയാണ് തങ്ങളുടെ ഇഷ്ട്ടതാരങ്ങളുടെ പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുന്നത്. ഈ ഐ പി എൽ ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറിനും അതിനിർണായകമാണ് . ഈ ഐ പി എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇരുവരെയും ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിലേക്ക് ഇരുവരെയും പരിഗണിക്കുകയെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു .

മാർച്ച് 28 നാണ് ഇരുവരുടെയും ഒരു വർഷത്തെ വിലക്ക് അവസാനിക്കുന്നത്.  അതിനിടയിൽ തന്നെ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി യു എ ഇയിലെത്തിയ ഓസ്‌ട്രേലിയൻ ടീമുമായി സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും കൂടിക്കാഴ്ച നടത്തിയിരുന്നു .

https://twitter.com/rajasthanroyals/status/1107189347697082368?s=19
https://twitter.com/SunRisers/status/1106950202861056003?s=19