Skip to content

ലോകകപ്പിൽ ധോണിയ്ക്കൊപ്പം റിഷാബ് പന്ത് വേണം ; റിക്കി പോണ്ടിങ്

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന് പിന്തുണയുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് കോച്ച് കൂടിയായ റിക്കി പോണ്ടിങ് . ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണിക്കൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി പന്തിനെ ഉൾപ്പെടുത്തണമെന്നാവശ്യപെട്ട പോണ്ടിങ് ഡൽഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ആ പൊസിഷൻ പന്ത് ഉറപ്പിക്കുകയും ചെയ്യുമെന്ന് തുറന്നുപറഞ്ഞു .

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പാരമ്പരയിലെ നാലാം മത്സരത്തിൽ വരുത്തിയ ചില പിഴുവുകൾ മൂലം നിരവധി വിമർശനങ്ങൾ പന്ത് ഏറ്റുവാങ്ങിയിരുന്നു . ധോണി ധോണിയെന്ന് വിളിച്ചുകൊണ്ട് മത്സരത്തിനിടയിലും പന്തിനോടുള്ള രോഷം പ്രകടിപ്പിച്ചിരുന്നു .

” കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സംഭവിച്ചത് അവനെ കൊണ്ട് മറപ്പിക്കേണ്ടത് ഞങ്ങളുടെ ജോലിയാണ് . അവസാന രണ്ട് മത്സരത്തിൽ മാത്രം അത് സംഭവിച്ചത് അവന്റെ ഭാഗ്യമാണ്. പരമ്പരയിലെ അഞ്ച് മത്സരത്തിലും അത്തരം സമ്മർദ്ദത്തിൽ കളിക്കേണ്ടി വന്നെങ്കിൽ അത് അതികഠിനമാകുമായിരുന്നു . ഇപ്പോൾ അവൻ മുൻപ് മേധാവിത്വം പുലർത്തിയ ടൂർണമെന്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നു . അവന് രണ്ടോ മൂന്നോ മത്സരങ്ങളിൽ ഞങ്ങളെ വിജയത്തിലെത്തിക്കാൻ സാധിച്ചാൽ എല്ലാം മറക്കപ്പെടും . ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി അവനേക്കാൾ മികച്ചൊരാൾ ഇന്നില്ല . ” റിക്കി പോണ്ടിങ് പറഞ്ഞു .