Skip to content

ബാംഗ്ലൂരിന് തിരിച്ചടിയായത് തെറ്റായ തീരുമാനങ്ങൾ ; വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും നിർഭാഗ്യവാന്മാരായ ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഓരോ സീസണിലും വമ്പൻ താരങ്ങൾ ഉണ്ടായിട്ടും ഇതുവരെയും കിരീടം നേടുവാൻ ബാംഗ്ലൂരിന് സാധിച്ചിട്ടില്ല . കമ്പ്ലീറ്റ് ബാറ്റ്സ്മാനായ വിരാട് കോഹ്ലിക്ക് പോലും ടീമിന്റെ ഈ അവസ്ഥയിൽ മാറ്റം വരുത്തുവാൻ സാധിച്ചിട്ടില്ല . ഈ സീസണിലും ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ കീഴിൽ ബാംഗ്ലൂർ എത്തുന്നത് .

കഴിഞ്ഞ സീസണുകളിൽ ബാംഗ്ലൂരിന്‌ തിരിച്ചടിയായത് നിർണായക ഘട്ടങ്ങളിലുള്ള തന്റെ മോശം തീരുമാനമാണെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് വിരാട് കോഹ്ലി .

” തോൽവികൾ സംഭവിക്കുന്നത് മോശം തീരുമാനങ്ങൾ മൂലമാണ് . ഞാനിവിടെയിരുന്ന് ഞങ്ങൾക്ക് ഭാഗ്യമില്ലെന്ന് പറയുന്നത് ശരിയല്ല . നിങ്ങളുടെ ഭാഗ്യം ഉണ്ടാക്കുന്നത് നിങ്ങൾ തന്നെയാണ്. നിങ്ങൾ മോശം തീരുമാനവും എതിർ ടീം ശരിയായ തീരുമാനവുമെടുത്താൽ നിങ്ങൾ പരാജയപെടും . വലിയ മത്സരങ്ങളിൽ ഞങ്ങളുടെ തീരുമാനങ്ങൾ ശരിയായിരുന്നില്ല .” വിരാട് കോഹ്ലി പറഞ്ഞു.

കഴിഞ്ഞ വർഷം ആറാം സ്ഥാനക്കാരായാണ് ബാംഗ്ലൂർ സീസൺ അവസാനിപ്പിച്ചത്. ആദ്യ പത്ത് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങൾ വിജയിച്ച ശേഷം പ്ലേയോഫിന് മുൻപ് തുടർച്ചയായി മൂന്ന് വിജയങ്ങൾ നേടിയാണ് ബാംഗ്ലൂർ ആറാം സ്ഥാനം സ്വന്തമാക്കിയത്.