Skip to content

ലോകകപ്പ് സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിങ്

ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ് 2019 ക്രിക്കറ്റ് ലോകകപ്പിനായി . ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റിനായി ടീമുകൾ ഒരുക്കങ്ങൾ ആരംഭിച്ചതോടെ ലോകകപ്പിനായുള്ള പ്രവചനങ്ങളും തകൃതിയായി നടക്കുകയാണ്. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ലോകകപ്പിൽ സെമി ഫൈനലിൽ പ്രവേശിക്കാൻ സാധ്യതയുള്ള ടീമുകളെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് തിരഞ്ഞെടുത്തത് . ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനുമൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയും ഫേവറൈറ്റുകളായി തിരഞ്ഞെടുത്ത പോണ്ടിങ് കെയ്ൻ വില്യംസൺ നയിക്കുന്ന ന്യൂസിലാൻഡും സെമി ഫൈനലിൽ പ്രവേശിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു .

നിലവിൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇംഗ്ലണ്ടും ഇന്ത്യയും . റാങ്കിങ്ങിൽ ന്യൂസിലാൻഡിനും സൗത്താഫ്രിക്കയ്ക്കും താഴെ അഞ്ചാം സ്ഥാനത്താണ് ഓസ്‌ട്രേലിയ . എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ നേടിയ തകർപ്പൻ വിജയത്തോടെ ഓസ്‌ട്രേലിയയുടെയും പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ് .

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന പരിശീലകൻ കൂടിയായ റിക്കി പോണ്ടിങ് ലോകകപ്പിലും ആഷസിലും ഓസ്ട്രേലിയയുടെ സഹപരിശീലനാകും .