Skip to content

ഏകദിന ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയാണ് ഈ നാഴികക്കല്ല് രോഹിത് ശർമ്മ മറികടന്നത്. രോഹിത് ശർമ്മയുടെ ഇരുനൂറാം ഇന്നിങ്‌സ് കൂടിയാണിത് . ഇതോടെ ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 8000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ്മയെത്തി . 175 ഇന്നിങ്‌സിൽ നിന്നും 8000 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ ഒന്നാമത് . 182 ഇന്നിങ്‌സ് വേണ്ടിവന്ന മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സാണ് കോഹ്ലിക്ക് പുറകിലുള്ളത് .

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് നേടിയവർ

വിരാട് കോഹ്ലി – 175 ഇന്നിങ്‌സ്

എ ബി ഡിവില്ലിയേഴ്സ് – 182 ഇന്നിങ്‌സ്

രോഹിത് ശർമ്മ – 200 ഇന്നിങ്‌സ്

സൗരവ് ഗാംഗുലി – 200 ഇന്നിങ്‌സ്

റോസ് ടെയ്ലർ – 203 ഇന്നിങ്‌സ്

സച്ചിൻ ടെണ്ടുൽക്കർ – 210 ഇന്നിങ്‌സ്

ഏകദിനത്തിൽ 8000 റൺസ് നേടുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ .