Skip to content

സന്ദീപ് വാര്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേരള ഫാസ്റ്റ് ബൗളർ സന്ദീപ്‌ വാര്യരെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇക്കഴിഞ്ഞ രഞ്ജി സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ കാഴ്ച്ചവെച്ചത് . ചരിത്രത്തിലാദ്യമായി കേരളം സെമിഫൈനലിൽ പ്രവേശിച്ച സീസണും കൂടിയാണ് കഴിഞ്ഞത് . ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെതിരെ നേടിയ എട്ട് വിക്കറ്റ് പ്രകടനമടക്കം 44 വിക്കറ്റുകൾ സീസണിൽ സന്ദീപ് വാര്യർ നേടി . മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത് .

ഇതാദ്യമായല്ല സന്ദീപ് വാര്യർ ഐ പി എൽ കളിക്കുന്നത്. 2013 മുതൽ 2015 വരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു സന്ദീപ് വാര്യർ .

തങ്ങളുടെ മൂന്നാം കിരീടമെന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണിനായി എത്തുന്നത്. കഴിഞ്ഞ സീസണിൽ ദിനേശ് കാർത്തിക്കിന്റെ കീഴിൽ പ്ലേയോഫിൽ പ്രവേശിക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചിരുന്നു .