Skip to content

ബൗളർമാർ തിളങ്ങി ; ഇന്ത്യയ്ക്ക് 273 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 273 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക്‌ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 272 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയുടെയും ഫിഫ്റ്റി നേടിയ പീറ്റർ ഹാൻഡ്‌സ്കോമ്പിന്റെയും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മികച്ച തുടക്കമാണ് ഉസ്‌മാൻ ഖവാജയും ആരോൺ ഫിഞ്ചും ചേർന്ന് ഓസ്‌ട്രേലിയക്ക് നൽകിയത് . ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 76 റൺസ് കൂട്ടിച്ചേർത്തു . ഫിഞ്ച് 43 പന്തിൽ 27 റൺസ് നേടി . ശേഷം രണ്ടാം വിക്കറ്റിൽ ഹാൻഡ്‌സ്കോമ്പുമൊപ്പം ചേർന്ന് 99 റൺസ് ഖവാജ കൂട്ടിച്ചേർത്തു . ഖവാജ 106 പന്തിൽ 100 ഉം പീറ്റർ ഹാൻഡ്‌സ്കോമ്പ് 60 പന്തിൽ 52 ഉം റൺസ് നേടി പുറത്തായി .

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഷാമി ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി .