Skip to content

വിരാട് കോഹ്ലിയുടെയും ഡിവില്ലിയേഴ്സിന്റെയും റെക്കോർഡിനൊപ്പം ഉസ്മാൻ ഖവാജ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ അപൂർവ്വ നേട്ടവുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ . മത്സരത്തിൽ 106 പന്തിൽ 100 റൺസ് നേടി പുറത്തായ ഖവാജ, മൊഹാലിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ 99 പന്തിൽ നിന്നും 91 ഉം റാഞ്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ 113 പന്തിൽ നിന്നും 104 ഉം റൺസും നേടിയിരുന്നു . ഇതോടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയിൽ തുടർച്ചയായി മൂന്ന് തവണ 90+ സ്കോർ നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി ഖവാജ മാറി .

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, മുൻ സൗത്താഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് എന്നിവരാണ് ഖവാജയ്ക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളവർ . രണ്ട് പേരും നാല് തവണ തുടർച്ചയായി 90+ സ്കോർ നേടിയിട്ടുണ്ട് .

ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ഉസ്മാൻ ഖവാജ നേടിയത് . പരമ്പരയിൽ അഞ്ച് മത്സരത്തിൽ നിന്നും രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 383 റൺസ് നേടി .