Skip to content

മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം പരിശീലനം ആരംഭിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത. ആരാധകരുടെ ആശങ്കകൾക്ക്‌ വിരാമമിട്ട് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു . പരിക്കിനെ തുടർന്ന് ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്നും ഏകദിന പരമ്പരയിൽ നിന്നും ഒഴിവാക്കിയ പാണ്ഡ്യയ്ക്ക് ഐ പി എല്ലും നഷ്ട്ടമായേക്കാമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു . രവീന്ദ്ര ജഡേജയാണ് ഹർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ടീമിലെത്തിയത് . ടീമിലെ സഹതാരവും സഹോദരനും കൂടിയായ ക്രൂനാൽ പാണ്ഡ്യയ്ക്കൊപ്പമാണ് മുംബൈ ഇന്ത്യൻസിന്റെ ട്രെയിനിങ് ക്യാമ്പിൽ പരിശീലനത്തിനായി ഹർദിക് പാണ്ഡ്യയെത്തിയത് .

പാണ്ഡ്യ സഹോദരന്മാർക്ക് പുറമെ ജയന്ത് യാദവ്, ലെഗ് സ്പിന്നർ രാഹുൽ ചഹാർ, ഫാസ്റ്റ് ബൗളർ ബരീന്ദർ സ്രാൻ, വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ എന്നിവരും ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്നു .

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം മാർച്ച് 24 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് . വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം .