Skip to content

ഇന്ത്യ അജിങ്ക്യ രഹാനെയോട് ചെയ്യുന്നത് വലിയ അനീതി ; മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ഏകദിന ടീമിൽ അവസരം നൽകാതെ ഇന്ത്യൻ ടീം അജിങ്ക്യ രഹാനെയോട് വലിയ അനീതിയാണ് ചെയ്യുന്നതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനും കൂടിയായ ദിലിപ് വെങ്സർകർ . കഴിഞ്ഞ വർഷം സെഞ്ചൂറിയണിൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് അജിങ്ക്യ രഹാനെ അവസാനമായി ഇന്ത്യൻ ടീമിനായി ഏകദിന മത്സരം കളിച്ചത് . ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ രഹാനെയ്ക്ക് അവസരം നൽകാതിരുന്നത് തെറ്റായ തീരുമാനമായെന്നും വെങ്സർകർ കൂട്ടിച്ചേർത്തു .

” കഴിവും പരിചയസമ്പത്തുമുള്ള രഹാനെയെ തഴയുന്നത് വലിയ അനീതിയാണ് . ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ കഴിവ് തെളിയിച്ച ബാറ്റ്സ്മാനാണ് രഹാനെ കൂടാതെ മികച്ച ഫീൽഡറും . ” മുൻ ക്യാപ്റ്റൻ പറഞ്ഞു .

അമ്പാട്ടി റായുഡുവിന്റെ മോശം പ്രകടനത്തോടെ നാലാം നമ്പർ ബാറ്റ്സ്മാൻ സ്ഥാനം തുറന്നിരിക്കുകയാണെന്നും ആ പൊസിഷനിൽ അജിങ്ക്യ രഹാനെയെ പരിഗണിക്കമെന്നും വെങ്സർകർ അഭിപ്രായപെട്ടു .