Skip to content

ഇത് കഴിഞ്ഞ 18 മാസത്തെ കഠിനപ്രയത്‌നത്തിന്റെ ഫലം ; ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ

തകർപ്പൻ പ്രകടനമാണ് ഈ ഇന്ത്യൻ പര്യടനത്തിൽ ഓസ്‌ട്രേലിയൻ ടീം കാഴ്ച്ചവെച്ചത്. പരമ്പരയ്ക്ക് മുൻപ് മത്സരങ്ങൾ ഏകപക്ഷീയമായി ഇന്ത്യ വിജയിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഓസ്ട്രേലിയൻ യുവനിര ഇന്ത്യയെ ഞെട്ടിച്ചു. ട്വന്റി20 പരമ്പര 2-0 ന് പരാജയപെട്ട ശേഷം ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച് ഇന്ത്യ തിരിച്ചെത്തിയെങ്കിലും മൂന്നും നാലും മത്സരങ്ങളിൽ വിജയം നേടി ഓസ്‌ട്രേലിയ തിരിച്ചടിച്ചു . ഓസ്‌ട്രേലിയൻ ടീമിന്റെ കഴിഞ്ഞ 18 മാസങ്ങളിലെ കഠിന പ്രയത്‌നങ്ങൾ ലോകക്കപ്പിനോട് അടുക്കുമ്പോൾ ലക്ഷ്യം കാണുന്നതിന്റെ സൂചനയാണ് ഇന്ത്യക്കെതിരായ ഈ വിജയങ്ങളെന്നും അവസാന മത്സരവും വിജയിച്ച് ഏകദിന പരമ്പരയും നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മത്സരത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്സ് കാരെ പറഞ്ഞു .

” ഈ പരമ്പരയുടെ തുടക്കത്തിൽ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നു. ഈ പരമ്പര അവസാന മത്സരം വരെ എത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾ ആവേശത്തിലാണ് . ആദ്യ രണ്ട് മത്സരങ്ങളിൽ പോലും ഞങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് . ഞങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലങ്ങൾ കാണാൻ തുടങ്ങിയിക്കുന്നു . നാളെ അവസാന മത്സരത്തിനിറങ്ങുമ്പോൾ ഞങ്ങൾ ആത്മവിശ്വാസത്തിലാണ് . ” അലക്സ് കാരെ പറഞ്ഞു .

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും മിച്ചൽ സ്റ്റാർക്കും ലോകകപ്പിൽ തിരിച്ചെത്തുന്നത് ഓസ്‌ട്രേലിയയെ കൂടുതൽ ശക്തരാകുമെന്നും അലക്സ് കാരെ കൂട്ടിച്ചേർത്തു .