Skip to content

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ ; രാഹുലും ചഹാലും പുറത്ത്

ഏകദിന പരമ്പരയിലെ നിർണ്ണായക മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു . രണ്ട് മത്സരങ്ങൾ വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും . രണ്ട് മാറ്റത്തോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത് . മൊഹമ്മദ് ഷാമിയും രവീന്ദ്ര ജഡേജയും ടീമിൽ തിരിച്ചെത്തിയപ്പോൾ ചഹാലും കെ എൽ രാഹുലും പുറത്തായി .

മറുഭാഗത്ത് ഓസ്‌ട്രേലിയൻ ടീമിൽ നേഥൻ ലയണും മാർക്കസ് സ്റ്റോയിനിസും തിരിച്ചെത്തി .

ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ്മ, ശിഖാർ ധവാൻ, വിരാട് കോഹ്ലി (c), റിഷാബ് പന്ത് (wk), കേദാർ ജാദവ്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ ; ഉസ്മാൻ ഖവാജ, ആരോൺ ഫിഞ്ച് (c), പീറ്റർ ഹാൻസ്കോംബ്ബ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ആഷ്ടൺ ടർണർ, അലക്സ് കാരി (wk),ജൈ റിച്ചാർഡ്‌സൺ , പാറ്റ് കമ്മിൻസ്, നേഥൻ ലയൺ, ആഡം സാമ്പ