Skip to content

പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത് ; യുവതാരത്തിന് പിന്തുണയുമായി ധവാൻ

നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ യുവതാരം റിഷാബ് പന്ത് മൊഹാലിയിൽ നടന്ന ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തോടെ ഏറ്റുവാങ്ങിയത് . എം എസ് ധോണിയ്ക്ക് പകരക്കാരനായി വിക്കറ്റ്കീപ്പറായി ടീമിലെത്തിയ റിഷാബ് പന്ത് ഓസ്‌ട്രേലിയയുടെ റൺചേസിനിടെ നടത്തിയ പിഴവുകളാണ് ആരാധകരോഷത്തിന് ഇടയാക്കിയത്. മത്സരത്തിലെ 44 ആം ഓവറിലെ ആദ്യ പന്തിൽ ഓസ്‌ട്രേലിയയുടെ വിജയശില്പി ആഷ്ടൺ ടേണറെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം പാഴാക്കിയ പന്ത് അതേ ഓവറിൽ അലക്സ് കാരെയെ റണ്ണൗട്ടാക്കാനുള്ള ശ്രമം എക്സ്ട്രാ റണ്ണിൽ കലാശിക്കുകയും ചെയ്തു ഇതിനുശേഷമായിരുന്നു ധോണി ധോണിയെന്ന് കാണികൾ വിളിച്ചുകൂവിയത് മത്സരശേഷം സോഷ്യൽ മീഡിയയിലും പന്തിനെ ആരാധകർ വെറുതെ വിട്ടില്ല .

എന്നാൽ വിമർശനങ്ങൾക്കിടയിൽ യുവതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ . ” റിഷാബ് പന്ത് യുവതാരമാണ് മറ്റേത് യുവതാരങ്ങളെ പോലെ തന്നെയാണ് അവനും . നിങ്ങളവന് സമയം നൽകണം . ധോണിയെ പോലെ വർഷങ്ങളുടെ പരിചയസമ്പത്തുള്ള താരവുമായി പന്തിനെ താരതമ്യം ചെയ്യരുത് ” ധവാൻ പറഞ്ഞു .