Skip to content

ഓസീസിന് റെക്കോർഡ് റൺചേസ് ; ആദ്യമായി ആ നാണക്കേടിൽ ഇന്ത്യ

അവിശ്വസനീയ വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ സന്ദർശകരായ ഓസ്‌ട്രേലിയ നേടിയത് . ഇന്ത്യ ഉയർത്തിയ 359 റൺസിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 13 പന്തുകൾ ബാക്കിനിൽക്കെ ഓസ്‌ട്രേലിയ മറികടന്നു . 117 റൺസ് നേടിയ പീറ്റർ ഹാൻഡ്‌സ്കോമ്പിന്റെയും 91 റൺസ് നേടിയ ഉസ്മാൻ ഖവാജയുടെയും ഒപ്പം 43 പന്തിൽ 84 റൺസ് നേടി പുറത്താകാതെ നിന്ന ആഷ്ടൺ ടേണറുടെയും തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് ചരിത്രവിജയം സമ്മാനിച്ചത് .

ഏകദിന ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്‌ട്രേലിയ 350+ വിജയലക്ഷ്യം മറികടക്കുന്നത്. ഏകദിനത്തിലെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ വിജയകരമായ റൺ ചേസ് കൂടിയാണിത്.

ഇതാദ്യമായാണ് ആദ്യം ബാറ്റ് ചെയ്ത് 350 ൽ കൂടുതൽ റൺസ് നേടിയ ശേഷം ഇന്ത്യ ഏകദിന മത്സരത്തിൽ പരാജയപെടുന്നത് .