Skip to content

തകർപ്പൻ സെഞ്ചുറിയോടെ ശിഖാർ ധവാൻ നേടിയ റെക്കോർഡുകൾ

ആദ്യ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ നടത്തിയത്. 115 പന്തിൽ 143 റൺസ് നേടിയ ധവാൻ 18 ഫോറും മൂന്ന് സിക്സും മത്സരത്തിൽ അടിച്ചുകൂട്ടി.

ധവാൻ നേടിയ റെക്കോർഡുകൾ

1. തന്റെ ഏകദിന കരിയറിലെ പതിനാറാം സെഞ്ചുറിയാണ് മൊഹാലിയിൽ ശിഖാർ ധവാൻ നേടിയത് . ഹാഷിം അംലയ്ക്കും (98 ഇന്നിങ്‌സ്), വിരാട് കോഹ്ലിക്കും (112) ശേഷം ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 16 സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനാണ് ശിഖാർ ധവാൻ (126 ഇന്നിങ്‌സ്) .

2. ഏകദിന കരിയറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ് ധവാൻ ഇന്ന് നേടിയത് . 2015 ലോകകപ്പിൽ സൗത്താഫ്രിക്കക്കെതിരെ നേടിയ 137 റൺസായിരുന്നു ഇതിനുമുൻപ് താരത്തിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോർ.

3. മത്സരത്തോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 10000 റൺസ് ശിഖാർ ധവാൻ പൂർത്തിയാക്കി .239 ഇന്നിങ്‌സിൽ നിന്നുമാണ് ധവാൻ ഈ നേട്ടം സ്വന്തമാക്കിയത് . വിരാട് കോഹ്ലി (219 ഇന്നിങ്‌സ്) എബി ഡിവില്ലിയേഴ്സ് (225 ഇന്നിങ്‌സ്) എന്നിവർ മാത്രമാണ് ധവാനേക്കാൾ വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് .

4. അന്താരാഷ്ട്ര ക്രിക്കറ്റിൽ 6000 റൺസ് പിന്നിടുന്ന രണ്ടാമത്തെ ഓപ്പണിങ് ബാറ്റിങ് ജോഡിയായി ധവാൻ – രോഹിത് ശർമ്മ കൂട്ടുകെട്ട് മാറി .