Skip to content

ആദ്യ ഏകദിന സിക്സിൽ തന്നെ ചരിത്രത്തിൽ ഇടം പിടിച്ച് ബുംറ

നാലാം ഏകദിനത്തിന്റെ അവസാന പന്തിൽ ബുംറ പറത്തിയ സിക്സ് ഇന്ത്യയുടെ ഏകദിന ചരിത്രത്തിൽ ഇടം പിടിച്ചു .ഇതോടെ പത്തിനൊന്നാമനായി ഇറങ്ങി സിക്സ് അടിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ബുംറ മാറി . ഇതിന് മുമ്പ് ഇന്ത്യൻ താരങ്ങളിൽ വെങ്കടേഷ് പ്രസാദ് മാത്രമാണ് പതിനൊന്നാമനായി ഇറങ്ങി സിക്സ് അടിച്ചിട്ടുള്ളത് . 2000 ത്തിൽ ഓസ്‌ട്രേലിയയ്ക്കെതിരെ തന്നെയായിരുന്നു ഇതും .

49 ആം ഓവറിലെ അഞ്ചാം പന്തിൽ പാറ്റ് കമ്മിൻസിനെ ഗ്യാലറിയിലേക്ക് അടിച്ചു പറത്തുകയായിരുന്നു .ബുംറ നേരിട്ട ആദ്യ പന്ത് കൂടിയായിരുന്നു അത് .