Skip to content

സാക്ഷാൽ വിരാട് കോഹ്ലിയെ പോലും ഞെട്ടിച്ച് ജസ്പ്രീത് ബുംറയുടെ സിക്സ് ; വീഡിയോ കാണാം

തകർപ്പൻ യോർക്കറുകളിലൂടെയും സ്ലോ ബോളിലൂടെയും ജസ്പ്രീത് ബുംറ ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കുറി നേരെ മറിച്ച് ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെതിരെ സിക്സ് പറത്തിയാണ് ബുംറ കയ്യടി നേടിയിരിക്കുന്നത് . അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സ് വഴങ്ങിയെങ്കിലും മൂന്നാം പന്തിൽ വിജയ് ശങ്കറിനെയും അഞ്ചാം പന്തിൽ യുസ്‌വേന്ദ്ര ചഹാലിനെയും വീഴ്ത്തി കമ്മിൻസ് തിരിച്ചടിച്ചു. എന്നാൽ അവസാന പന്ത് നേരിട്ട ബുംറ ഇന്ത്യൻ ടീമിനെ പോലും ഞെട്ടിച്ച് പന്ത് ബൗണ്ടറി കടത്തി . എതിർ ടീമിലെ ഏറ്റവും മികച്ച ബൗളർക്കെതിരെ സിക്സ് പറത്തിയത് ബുംറയ്ക്കും വിശ്വസിക്കാനായില്ല .സിക്സ് നേടിയ ശേഷം ചിരിച്ചുകൊണ്ടാണ് താരം കളം വിട്ടത് . കയ്യടികളോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ടീമംഗങ്ങളും ബുംറയെ സ്വീകരിച്ചത് .

വീഡിയോ ;

https://twitter.com/BCCI/status/1104710330976894978?s=19

മത്സരത്തിൽ 115 പന്തിൽ 143 റൺസ് നേടിയ ശിഖാർ ധവാന്റെയും 92 പന്തിൽ 95 റൺസ് നേടിയ രോഹിത് ശർമ്മയുടെയും മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 358 റൺസ് നേടി .