Skip to content

തകർത്തടിച്ച് ശിഖാർ ധവാൻ പിന്തുണ നൽകി രോഹിത് ശർമ്മ ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ . ശിഖാർ ധവാന്റെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 358 റൺസ് ഇന്ത്യ നേടി . തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് ധവാനും രോഹിത് ശർമ്മയും ചേർന്ന് നൽകിയത് . ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 193 റൺസ് നേടി . രോഹിത് ശർമ്മ 92 പന്തിൽ 95 റൺസ് നേടി പുറത്തായപ്പോൾ ധവാൻ 115 പന്തിൽ 143 റൺസ് നേടി. 18 ഫോറും മൂന്ന് സിക്സും ധവാന്റെ ബാറ്റിൽ നിന്നും പിറന്നു. കെ എൽ രാഹുൽ 31 പന്തിൽ 26 ഉം റിഷാബ് പന്ത് 24 പന്തിൽ 36 ഉം വിജയ് ശങ്കർ 15 പന്തിൽ 26 ഉം റൺസ് നേടി പുറത്തായി . പതിനാറാം ഏകദിന സെഞ്ചുറിയാണ് ശിഖാർ ധവാൻ നേടിയത്.

ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റും ജൈ റിച്ചാർഡ്‌സൺ മൂന്ന് വിക്കറ്റും ആഡം സാംപ ഒരു വിക്കറ്റും നേടി .