Skip to content

അതിവേഗത്തിൽ 3000 റൺസ് ; കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

മൊഹാലിയിൽ നടന്ന് കൊണ്ടിരിക്കുന്ന നാലാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യയിൽ അതിവേഗത്തിൽ 3000 റൺസ് നേടുന്ന താരമായി രോഹിത് ശർമ്മ മാറി . ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് രോഹിത് ഇന്ന് തകർത്തത് . വെറും 57 ഇന്നിങ്സിൽ നിന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത് . 63 ഇന്നിങ്സിൽ നിന്നാണ് കോഹ്ലി ഇന്ത്യയിൽ 3000 റൺസ് നേടിയത് .

അതേ സമയം ഒരു രാജ്യത്ത് അതിവേഗത്തിൽ 3000 റൺസ് നേടിയ താരങ്ങളുടെ റെക്കോർഡ് പട്ടികയിൽ സൗത്ത് ആഫ്രിക്കൻ താരം ഹാഷിം അംലയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് രോഹിത് .