Skip to content

ഇനി ആ റെക്കോർഡ് രോഹിത് ശർമയ്ക്ക് സ്വന്തം ; മറികടന്നത് ധോണിയെ

ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിൽ 2 സിക്സറുകൾ പറത്തി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ സ്വന്തമാക്കി . 217 സിക്സുമായി ഈ റെക്കോർഡ് ലിസ്റ്റിൽ ഒന്നാമതുണ്ടായിരുന്ന ധോണിയെയാണ് രോഹിത് മറികടന്നത് .

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് 195 സിക്സുകളുമായി ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. സൗരവ് ഗാംഗുലി (189) യുവരാജ് സിംഗ് (153) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

ഈ സീരീസിൽ ആദ്യ 3 മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ രോഹിതിന് സാധിച്ചിരുന്നില്ല . മൊഹാലിയിൽ നടന്ന് കൊണ്ടിരിക്കുന്ന നാലാം ഏകദിനത്തിൽ 92 പന്തിൽ നിന്ന് 2 സിക്‌സും 7 ഫോറും ഉൾപ്പടെ 95 റൺസ് നേടി പുറത്താവുകയായിരുന്നു.