Skip to content

ചരിത്രനേട്ടത്തിൽ രോഹിത് ധവാൻ കൂട്ടുകെട്ട് ; പിന്നിലാക്കിയത് സച്ചിനെയും സെവാഗിനെയും

ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിങ് ജോഡിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മയും ശിഖാർ ധവാനും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് 4387 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ – വീരേന്ദർ സെവാഗ് ജോഡിയെ മറികടന്ന് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത് . 8227 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ – സൗരവ് ഗാംഗുലി ജോഡിയാണ് ഈ നേട്ടത്തിൽ മുൻപിലുള്ളത് .

114 ഇന്നിങ്‌സിൽ നിന്നാണ് സച്ചിൻ – സെവാഗ് ജോഡി 4387 റൺസ് നേടിയതെങ്കിൽ വെറും 102 ഇന്നിങ്‌സിൽ നിന്നാണ് രോഹിത് – ധവാൻ ജോഡി അവരെ മറികടന്നത് . 210 റൺസാണ് ഇരുവരുടെയും ഏറ്റവും ഉയർന്ന ഓപണിങ് കൂട്ടുകെട്ട് . 182 റൺസാണ് സച്ചിന്റെയും സെവാഗിന്റെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.

176 ഇന്നിങ്‌സിൽ നിന്നാണ് സച്ചിനും ഗാംഗുലിയും ചേർന്ന് 8227 റൺസ് നേടിയത് . 26 തവണ ഈ കൂട്ടുകെട്ട് നൂറ് കടന്നപ്പോൾ 29 തവണ അമ്പത് കടന്നു . 258 റൺസാണ് ഏറ്റവും ഉയർന്ന കൂട്ടുകെട്ട് .