Skip to content

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ടീം ഇന്ത്യ ; ടീമിൽ നാല് മാറ്റങ്ങൾ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു . നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ധോണിയ്ക്ക് പകരക്കാരനായി റിഷാബ് പന്തും, റായുഡുവിന് പകരക്കാരനായി കെ എൽ രാഹുലും, ഷാമിയ്ക്ക് പകരക്കാരനായി ഭുവനേശ്വർ കുമാറും, രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി യുസ്‌വേന്ദ്ര ചഹാലും ടീമിലെത്തി .

ഒരു മാറ്റത്തോടെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത് മാർക്കസ് സ്റ്റോയിനിസിന് പകരക്കാരനായി ടർണർ ടീമിലെത്തി .

ഇന്ത്യ പ്ലേയിങ് ഇലവൻ ; രോഹിത് ശർമ്മ, ശിഖാർ ധവാൻ, വിരാട് കോഹ്ലി (c), കെ എൽ രാഹുൽ, റിഷാബ് (wk), കേദാർ ജാദവ്, വിജയ് ശങ്കർ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ ; ഉസ്മാൻ ഖവാജ, ആരോൺ ഫിഞ്ച് (c), ഷോൺ മാർഷ്, പീറ്റർ ഹാൻസ്കോംബ്ബ്, ഗ്ലെൻ മാക്സ്വെൽ, ആഷ്ടൺ ടർണർ, അലക്സ് കാരി (wk),ജൈ റിച്ചാർഡ്‌സൺ , പാറ്റ് കമ്മിൻസ്, ജേസൺ ബെഹ്റൻഡ്രോഫ്‌, ആഡം സാമ്പ