Skip to content

മഴ മാറി മൂന്നാം ദിനം കളി നടന്നു ; ബംഗ്ലാദേശ് 211 ന് ഓൾഔട്ട്

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യ ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 211 റൺസിന് പുറത്ത് . മത്സരത്തിലെ ആദ്യ രണ്ട് ദിനങ്ങൾ മഴമൂലം തടസ്സപെട്ട ശേഷം മൂന്നാം ദിനമായ ഇന്നാണ് കളി തുടങ്ങാൻ സാധിച്ചത് . 74 റൺസ് നേടിയ തമീം ഇക്ബാലിന്റെ പ്രകടനമാണ് ബംഗ്ലാദേശ് സ്കോർ 200 കടത്തിയത്. ലിറ്റൻ ദാസ് 33 റൺസ് നേടിയതൊഴിച്ചാൽ മറ്റാർക്കും തന്നെ ഫോം കണ്ടെത്താൻ സാധിച്ചില്ല .

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് മൂന്നാം ദിനം അവസാനിച്ചപ്പോൾ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 38 റൺസ് നേടിയിട്ടുണ്ട്. ജീത് റാവൽ (3), ടോം ലതാം (4) എന്നിവരുടെ വിക്കറ്റുകളാണ്‌ ന്യൂസിലാൻഡിന് നഷ്ട്ടമായത് . 10 റൺ നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ, 19 റൺസ് നേടിയ റോസ് ടെയ്ലർ എന്നിവരാണ് ക്രീസിലുള്ളത് .