Skip to content

77 പന്തിൽ 110 റൺസ് തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ഡേവിഡ് വാർണർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ വിജയത്തിന് പുറകെ ഓസ്‌ട്രേലിയൻ ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത . എൽബോ സർജറിയ്ക്ക് ശേഷം തകർപ്പൻ സെഞ്ചുറിയോടെ തിരിച്ചെത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ . ന്യൂ സൗത്ത് വെയിൽസ്‌ പ്രീമിയർ ലീഗിൽ പെന്റിതിനെതിരായ മത്സരത്തിൽ 314 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ റാൻഡ്വിക് പീറ്റർഷാമിനായി 77 പന്തിൽ 110 റൺസ് നേടിയാണ് വാർണർ പുറത്തായത് . ഏഴ് സിക്സും മൂന്ന് ഫോറും മത്സരത്തിൽ വാർണറുടെ ബാറ്റിൽ നിന്നും പിറന്നു .

നിലവിൽ വാർണറും സ്മിത്തും നേരിടുന്ന ഒരു വർഷത്തെ വിലക്ക് ഈ മാസം 28 ന് അവസാനിക്കും. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ കളിക്കാൻ ഇരുവർക്കും സാധിക്കുമെങ്കിലും വേണ്ടത്ര മത്സരങ്ങളുടെ അപര്യാപ്തത മൂലം ക്രിക്കറ്റ് ഓസ്‌ട്രേലിയ ടീമിൽ ഉൾപെടുത്താൻ തയാറായില്ല . എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഇരുവരുടെയും പ്രകടനം അതാത് ടീമുകളുമായി വിലയിരുത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു .